പേജുകള്‍‌

ആകെ പേജ്‌കാഴ്‌ചകള്‍

2011 ഡിസംബർ 23, വെള്ളിയാഴ്‌ച
















ഇന്ന് അച്ചുവിന്റെ സ്കൂളില്‍ ആര്‍ട്ട് ആന്‍ഡ്‌ ക്രാഫ്റ്റ് എക്സിബിഷന്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ക്രാഫ്റ്റ് വിഭാഗത്തില്‍ നിര്‍മിച്ച വിവിധ വസ്തുക്കള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.അച്ചു നിര്‍മിച്ച ഫോട്ടോ ഫ്രെയിം അച്ചുവിന്റെ ഫോട്ടോ സഹിതം അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.അച്ചു പെയിന്റ് ചെയ്ത ഒരു ചിത്രവും അവിടെ വച്ചിട്ടുണ്ടായിരുന്നു. ആ ചിത്രവും മുന്‍പ് അച്ചു പെയിന്റ് ചെയ്ത ചില ചിത്രങ്ങളും ഇവിടെ ചേര്‍ക്കുന്നു.
 പുല്‍ക്കൂട്‌


















രണ്ടു ദിവസം മുന്‍പാണ് അച്ചുവിന്റെയും കുട്ടൂസിന്റെയും നിര്‍ബന്ധം മൂലം പുല്‍ക്കൂട്‌ ഉണ്ടാക്കിയത്.ജിമ്മിയുടെ നേത്രത്വത്തില്‍ പുല്‍ക്കൂടിന്റെ പണി ആരംഭിച്ചു. എല്ലാവരും സഹകരിച്ചതോടെ കാര്യങ്ങള്‍ ഉഷാറായി. അവസാനം ഉണ്ണി ഈശോയെയും മറ്റു രൂപങ്ങളേയും കൊണ്ട് വച്ചതോടെ അത് പൂര്‍ത്തിയായി.  കുറച്ചു ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

2011 ഡിസംബർ 18, ഞായറാഴ്‌ച

x'mas evening at St.Ignatious orthodox church,Thrissur















വളരേ സന്തോഷത്തോടെയാണ്  ഈ വരികള്‍ കുറിക്കുന്നത്. ക്രിസ്ത്മസ് ഈവിനു ഒരുങ്ങാന്‍  അച്ഛന്‍ പറഞ്ഞപ്പോള്‍ വളരെ സന്തോഷമായിരിന്നു.പാട്ടുകള്‍ സംഘടിപ്പിച്ചും പ്രാക്ടീസ് ചെയ്തും മുന്നേറിയപ്പോള്‍ അപ്രതീക്ഷിതമായി റോമിള ടീച്ചറുടെ ഭര്‍ത്താവിന്റെ മരണം. പരിപാടികള്‍ എല്ലാം മുടങ്ങുമെന്ന അവസ്ഥയായിരുന്നു.പിന്നെ സിബി ടീച്ചറുടെ താല്‍പര്യത്തില്‍ പുനരാരംഭിച്ച ഒരുക്കങ്ങള്‍ ഇന്ന് വന്‍ വിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.ഓരോ ഇനവും ഒന്നിന്നൊന്നു മികച്ചതായിരുന്നു.വന്നു ചേര്‍ന്ന ആളുകളുടെ പ്രതികരണത്തില്‍ നിന്ന് അത് വ്യക്തമായിരുന്നു.സ്റ്റാര്‍ പള്ളിക്കുള്ളിലൂടെ കനം കുറഞ്ഞ കമ്പിയിലൂടെ നീക്കാനാവുമോ,അതിലെ ലൈറ്റ് കത്തുമോ എന്നെല്ലാം ആശങ്ക ഉണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കകളെയും ഇല്ലാതാക്കിക്കൊണ്ട്‌ അത് ഭംഗിയായി നടന്നു.എല്ലാ വിജയങ്ങള്‍ക്കും ദൈവത്തെ സ്തുതിച്ചു കൊള്ളുന്നു .ക്രിസ്തുമസ് ഈവിന്റെ ചില ഫോട്ടോകള്‍ ഇതാ.....